പൂജപ്പുര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ്. ദേശീയപാത 744 കടന്നുപോകുന്ന ചന്ദനത്തോപ്പ് -കേരളപുരം ഭാഗത്തോടു ചേർന്ന് എടവട്ടം എന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യനാണ്. ഇവിടുത്തെ പ്രതിഷ്ഠയ്ക്കു 'പൂജപ്പുരേശ്വരൻ' എന്നും പേരുണ്ട്. എല്ലാ സുബ്രമണ്യക്ഷേത്രങ്ങളിലേതും പോലെ തൈപ്പൂയമാണ് ഇവിടുത്തെയും പ്രധാന ആഘോഷം. അന്നേ ദിവസം പറക്കും കാവടി, കാവടിയാട്ടം, മയിലാട്ടം തുടങ്ങിയ കലാപരിപാടികളും പ്രത്യേക പൂജകളും നടക്കാറുണ്ട്. പങ്കുനി ഉത്രവും ഒരു പ്രധാന ആഘോഷമാണ്. ചന്ദനത്തോപ്പ് തീവണ്ടി നിലയത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് പൂജപ്പുര സുബ്രമണ്യസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Read article
Nearby Places

ഇളംപള്ളൂർ
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള

കിളികൊല്ലൂർ തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

ചന്ദനത്തോപ്പ് തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
ചാത്തിനാംകുളം
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
ചിന്മയ വിദ്യാലയ, കൊല്ലം
ഗവൺമെന്റ് ഐ.ടി.ഐ., ചന്ദനത്തോപ്പ്
കേരളപുരം
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം